Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Water Authority

Kannur

പ്ര​ധാ​ന സ​പ്ലൈ​യി​ൽ നി​ന്ന് പു​തി​യ ലൈ​ൻ വ​ലി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ജ​ല അ​ഥോ​റി​റ്റി റി​പ്പോ​ർ​ട്ട് ന​ൽ​കും

ക​ണ്ണൂ​ർ: ജി​ല്ലാ ആ​ശു​പ​ത്രി സ്പെ​ഷാ​ലി​റ്റി ബ്ലോ​ക്കി​ലേ​ക്ക് സം​ഗീ​ത ടാ​ക്കീ​സി​ലെ ടാ​ങ്കി​ൽ​നി​ന്ന് കു​ടി​വെ​ള്ള പൈ​പ്പ് ലൈ​ൻ വ​ലി​ക്കു​ന്ന വി​ഷ​യ​ത്തി​ൽ ജ​ല അ​ഥോ​റി​റ്റി​യു​ടെ ന​ഗ​ര​ത്തി​ലേ​ക്കു​ള്ള പ്ര​ധാ​ന സ​പ്ലൈ ലൈ​നി​ൽ നി​ന്നു​ത​ന്നെ പു​തി​യ ലൈ​ൻ വ​ഴി ആ​ശു​പ​ത്രി​യി​ലേ​ക്ക് വെ​ള്ള​മെ​ത്തി​ക്കാ​ൻ ക​ഴി​യു​മോ എ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ ജ​ല അ​ഥോ​റി​റ്റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി.

ന​ഗ​ര​ത്തി​ലേ​ക്ക് കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന ജ​ല അ​ഥോ​റി​റ്റി​യു​ടെ മെ​യി​ൻ സ​പ്ലൈ ലൈ​നി​ൽ നി​ന്ന് സം​ഗീ​ത ടാ​ക്കീ​സി​ലെ ടാ​ങ്കി​നെ ബാ​ധി​ക്കാ​ത്ത​വ​ണ്ണ​വും ക​ന്‍റോ​ൺ​മെ​ന്‍റ് പ​രി​ധി​യി​ൽ കൂ​ടി​യ​ല്ലാ​തെ​യും ആ​ശു​പ​ത്രി​യി​ലേ​ക്ക് വെ​ള്ളം എ​ത്തി​ക്കാ​ൻ ക​ഴി​യു​മോ എ​ന്നാ​ണ് പ​രി​ശോ​ധി​ക്കു​ക.

ഇ​ത് സം​ബ​ന്ധി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ പി. ​വി​ഷ്ണു​രാ​ജാ​ണ് ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ പി ​ഇ​ന്ദി​ര, ടി.​ഒ. മോ​ഹ​ന​ൻ എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ബി​നോ​യ്‌ കു​ര്യ​ൻ, ക​ണ്ണൂ​ർ ക​ന്‍റോ​ൺ​മെ​ന്‍റ് ബോ​ർ​ഡ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ ഡോ. ​ബി.​ഒ. പ്ര​ശാ​ന്ത് കു​മാ​ർ​എ​ന്നി​വ​രു​ൾ​പ്പെ​ടെ ബ​ന്ധ പ്പെ​ട്ട ക​ക്ഷി​ക​ളു​ടെ യോ​ഗം വി​ളി​ച്ച​ത്.

സം​ഗീ​ത ടാ​ക്കീ​സ് ടാ​ങ്കി​ൽ നി​ന്ന് പ​മ്പ് ചെ​യ്യു​ന്ന വെ​ള്ളം ആ ​പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ​ക്ക് ത​ന്നെ തി​ക​യാത്ത ​അ​വ​സ്ഥ​യു​ണ്ടെ​ന്ന് മേ​യ​റും എം​എ​ൽ​എ​യും വ്യ​ക്ത​മാ​ക്കി. ആ​ശു​പ​ത്രി​യി​ലേ​ക്ക് വെ​ള്ളം വേ​ണം എ​ന്ന​തി​ൽ ത​ർ​ക്ക​മി​ല്ലെ​ന്നും എ​ന്നാ​ൽ ആ​ശു​പ​ത്രി​ക്ക് കൂ​ടി വെ​ള്ളം എ​ടു​ക്കേ​ണ്ട നി​ല വ​ന്നാ​ൽ ജ​നം അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

ആ​ശു​പ​ത്രി​യി​ലേ​ക്ക്‌ നി​ല​വി​ലു​ള്ള ജ​ല​വി​ത​ര​ണം മേ​ലേ ചൊ​വ്വ​യി​ൽ നി​ന്നു​ള്ള വീ​തി കു​റ​ഞ്ഞ പി​വി​സി പൈ​പ്പ് വ​ഴി​യാ​ണെ​ന്നും ഇ​ത്‌ മാ​ത്രം ആ​ശ്ര​യി​ക്കാ​നാ​വി​ല്ലെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ബ്ലോ​ക്കി​ലേ​ക്ക് ദി​വ​സം ര​ണ്ടു ല​ക്ഷം ലി​റ്റ​ർ മു​ത​ൽ ര​ണ്ട​ര​ല​ക്ഷം ലി​റ്റ​ർ വ​രെ വെ​ള്ളം വേ​ണം എ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

യോ​ഗ​ത്തി​ൽ ഡ​പ്യൂ​ട്ടി മേ​യ​ർ കെ.​പി. താ​ഹി​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​ഷ​ബ്‌​ന, അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ എ​സ്. സ്വാ​തി, ജ​ല അ​ഥോ​റി​റ്റി, കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡ്, ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു.

Editorial

തൊ​ടു​പു​ഴ​യി​ലേ​ത് മ​നഃ​പൂ​ർ​വ​മു​ള്ള ന​ര​ഹ​ത്യ

പ​തി​ന​ഞ്ച് വ​ർ​ഷം തു​റ​ന്നു​കി​ട​ന്ന ഒ​രു കു​ഴി​യി​ൽ വീ​ണ് നി​ര​വ​ധി​പ്പേ​ർ​ക്കു പ​രി​ക്കേ​റ്റി​ട്ടും അ​ന​ങ്ങാ​തി​രു​ന്ന​വ​ർ, ഒ​ടു​വി​ലൊ​രു യു​വാ​വി​ന്‍റെ മ​ര​ണ​ത്തി​ൽ പൊ​റാ​ട്ടു​നാ​ട​ക​ത്തി​നി​റ​ങ്ങി​യി​രി​ക്കു​ന്നു. പ്ര​തി​സ്ഥാ​ന​ത്തു​നി​ന്നു ര​ക്ഷ​പ്പെ​ടാ​നു​ള്ള പൊ​തു​മ​രാ​മ​ത്തു വ​കു​പ്പി​ന്‍റെ തൊ​ടു​ന്യാ​യ​ങ്ങ​ൾ, ന​ഗ​ര​സ​ഭ​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മൊ​ഴി​യ​ൽ, ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ പ്ര​തി​ഷേ​ധ​നാ​ട​കം, സം​ര​ക്ഷി​ക്ക​പ്പെ​ടു​മെ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​ഘ​ടി​ത ധൈ​ര്യം, ഉ​ത്ത​ര​വാ​ദി​ക​ൾ ത​യാ​റാ​ക്കു​ന്ന റി​പ്പോ​ർ​ട്ടി​നു കാ​ത്തി​രി​ക്കു​ന്ന പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പ് മ​ന്ത്രി... ഈ ​നാ​ട​ക​ങ്ങ​ൾ​ക്കു തി​ര​ശീ​ല​യി​ട​ണം.

ഇ​ത് അ​പ​ക​ട​മ​ല്ല, 15 കൊ​ല്ലം കെ​ണി​വ​ച്ചു വീ​ഴ്ത്തി​യ​താ​ണ്, കൊ​ല​പാ​ത​ക​മാ​ണ്. ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തി​രേ മ​നഃ​പൂ​ർ​വ​മു​ള്ള ന​ര​ഹ​ത്യ​ക്കു കേ​സെ​ടു​ത്താ​ൽ അ​ന്നു തീ​രും ഈ ​കെ​ടു​കാ​ര്യ​സ്ഥ​ത. തൊ​ടു​പു​ഴ​യി​ൽ ന​ര​ഹ​ത്യ​ക്കു കേ​സെ​ടു​ത്ത് മു​ന്ന​റി​യി​പ്പു കൊ​ടു​ത്താ​ൽ‌, കേ​ര​ള​മൊ​ട്ടാ​കെ തു​റ​ന്നി​രി​ക്കു​ന്ന ഇ​ത്ത​രം മ​ര​ണ​ക്കെ​ണി​ക​ൾ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ മൂ​ടി​യി​രി​ക്കും. തു​ട​ർ​ഭ​ര​ണ​ത്തി​നു​ള്ള വ​ള​ഞ്ഞ സ​ർ​വേ​ക​ളി​ല​ല്ല, ക​ൺ​മു​ന്നി​ലെ പ​രാ​ജ​യ​ങ്ങ​ളി​ലാ​ണ് പാ​ഠ​ങ്ങ​ൾ.

തി​ങ്ക​ളാ​ഴ്ച രാ​ത്രി തൊ​ടു​പു​ഴ​യി​ല്‍​നി​ന്നു മു​ത​ല​ക്കോ​ട​ത്തെ വീ​ട്ടി​ലേ​ക്കു പോ​ക​വേ, തു​റ​ന്നു​കി​ട​ന്നി​രു​ന്ന കു​ഴി​യി​ൽ വീ​ണാ​ണ് മു​ത​ല​ക്കോ​ടം സ്വ​ദേ​ശി ജെ​യി​സ് മ​രി​ച്ച​ത്. വി​ദേ​ശ​ത്തു ജോ​ലി​യി​ലാ​യി​രു​ന്ന 27 വ​യ​സു​കാ​ര​ൻ അ​ടു​ത്ത ദി​വ​സം മ​ട​ങ്ങാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു സ​ർ​വേ​യു​മി​ല്ലാ​തെ മി​നി​ട്ടു​ക​ൾ​ക്കു​ള്ളി​ൽ തെ​ളി​ഞ്ഞ യാ​ഥാ​ർ​ഥ്യ​ങ്ങ​ളു​ണ്ട്.

ഒ​ന്നാ​മ​ത്, 15 വ​ർ​ഷ​മാ​യി ഈ ​മ​ര​ണ​ക്കു​ഴി മു​ത​ല​ക്കോ​ടം മാ​വി​ൻ​കു​ഴി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു. 15 കൊ​ല്ലം മു​ൻപ് ബ​സി​ടി​ച്ചു ത​ക​ർ​ന്ന ക​ലു​ങ്കാ​യി​രു​ന്നു ഇ​ത്. പ​ല​രും അ​പ​ക​ട​ത്തി​ൽ പെ​ട്ടെ​ന്ന വി​വ​രം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നും ന​ഗ​ര​സ​ഭ​യ്ക്കും ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും അ​റി​വു​ള്ള​തു​മാ​ണ്. ഏ​ക​ദേ​ശം ര​ണ്ടു വ​ർ​ഷം മു​ൻപ്, വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടാ​യ​പ്പോ​ൾ ന​ഗ​ര​സ​ഭ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ത​ട​സം നീ​ക്കി. പി​ന്നെ പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പി​ന്‍റെ ത​ട​സ​ങ്ങ​ൾ അ​തി​ന്‍റെ പേ​രി​ലാ​യെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

എ​ട്ടു മാ​സം മു​ൻപ്, ഇ​തി​ന​ടു​ത്തു​ള്ള ക​ട​മു​റി​ക​ളു​ടെ ഉ​ട​മ പി.​എ. കൃ​ഷ്ണ​കു​മാ​ർ സ്വ​ന്തം ചെ​ല​വി​ൽ ഇ​തു പ​ണി​തു മൂ​ടി​യും സ്ഥാ​പി​ക്കാ​മെ​ന്ന് ന​ഗ​ര​സ​ഭ​യെ​യും തു​ട​ർ​ന്നു പൊ​തു​മ​രാ​മ​ത്തു വ​കു​പ്പി​നെ​യും അ​റി​യി​ച്ചി​രു​ന്നു. ക​രി​ങ്ക​ല്ലു​കൊ​ണ്ട് കെ​ട്ട​രു​ത് തു​ട​ങ്ങി പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ച​ട്ട​പ്പ​ടി നി​ബ​ന്ധ​ന​ക​ളും ക​ടും​പി​ടി​ത്ത​വും മു​റു​കി​യ​തോ​ടെ സൗ​ജ​ന്യ​മാ​യി ചെ​യ്യാ​മെ​ന്നേ​റ്റ​യാ​ൾ ‘വ​യ്യാ​വേ​ലി’ വേ​ണ്ടെ​ന്നു​വ​ച്ചു. പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പ് പ​ണി​തു​മി​ല്ല.

ഇ​തേ വ​കു​പ്പി​ന്‍റെ വി​ജി​ല​ന്‍​സ് ഡെ​പ്യൂ​ട്ടി എ​ൻ​ജി​നി​യ​റി​ല്‍ നി​ന്നാ​ണ് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് ഇ​പ്പോ​ൾ റി​പ്പോ​ര്‍​ട്ട് തേ​ടി​യി​ട്ടു​ള്ള​ത്. വീ​ഴ്ച സം​ഭ​വി​ച്ചെ​ങ്കി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഇ​ങ്ങ​നെ ഉ​ത്ത​ര​വാ​ദി​ക​ളാ​യേ​ക്കാ​വു​ന്ന​വ​ർ കൊ​ടു​ക്കു​ന്ന റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ‘ന​ട​പ​ടി’ സ്വീ​ക​രി​ച്ചാ​ണ് ന​മ്മു​ടെ സം​സ്ഥാ​ന​ത്തെ ഉ​ദ്യോ​ഗ​സ്ഥ​ർ ഏ​തു തെ​റ്റു ചെ​യ്താ​ലും സു​ര​ക്ഷി​ത​രാ​യി തു​ട​രു​ന്ന​ത്. നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യി​ട്ടും 15 വ​ർ​ഷ​മെ​ങ്കി​ലും ഈ ​കു​ഴി ഉ​ദ്യോ​ഗ​സ്ഥ​ർ നി​ല​നി​ർ​ത്തി​യെ​ങ്കി​ൽ ഇ​പ്പോ​ഴ​ത്തേ​ത് അ​പ​ക​ട​മ​ര​ണ​മാ​ണോ കൊ​ല​പാ​ത​ക​മാ​ണോ? 

പൊ​തു​മ​രാ​മ​ത്തു വ​കു​പ്പി​ന്‍റെ ഉ​ദ്യോ​ഗ​സ്ഥ​ര​ല്ല, വി​വി​ധ ത​ല​ത്തി​ലു​ള്ള ക​രാ​റു​കാ​രും പൊ​തു​ജ​ന​വു​മാ​ണ് ഇ​വ​രു​ടെ അ​ഴി​മ​തി മു​ത​ൽ കെ​ടു​കാ​ര്യ​സ്ഥ​ത വ​രെ​യു​ള്ള റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കേ​ണ്ട​ത്. ന​ഗ​ര​സ​ഭാ ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ​നി​ന്ന് ഒ​ളി​ച്ചോ​ടു​ക​യാ​ണ്. ഒ​ന്ന​ര പ​തി​റ്റാ​ണ്ടാ​യി ഈ ​കെ​ണി നി​ങ്ങ​ളു​ടെ ക​ൺ​മു​ന്നി​ലു​ണ്ടാ​യി​രു​ന്നു.

പൊ​തു​മ​രാ​മ​ത്ത് ചെ​യ്തി​ല്ല എ​ന്നു പ​റ​ഞ്ഞൊ​ഴി​യാ​ന​ല്ല ജ​നം വോ​ട്ട് ത​ന്ന​ത്. സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ ജ​ന​സേ​വ​നം ഇ​ങ്ങ​നെ​യൊ​ക്കെ​യാ​ണെ​ന്ന് അ​റി​യാ​വു​ന്ന മാ​ധ്യ​മ​ങ്ങ​ൾ ഇ​ത്ത​രം ആ​പ​ത്തു​ക​ൾ ഒ​ന്നോ ര​ണ്ടോ ത​വ​ണ​യ​ല്ല നി​ര​ന്ത​രം ചൂ​ണ്ടി​ക്കാ​ണി​ക്കേ​ണ്ട​തു​ണ്ട്. കെ​ടു​കാ​ര്യ​സ്ഥ​ത​യു​ടെ ഭ​ര​ണ​ര​ഥ​ത്തി​ൽ വി​നോ​ദ​യാ​ത്ര ന​ട​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​വൃ​ന്ദം അ​ത്ര സു​ഖി​മാ​ന്മാ​രും ഉ​ദാ​സീ​ന​രു​മാ​യെ​ന്ന​ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന ബോ​ധ്യ​മാ​ക​ണം.

ഇ​നി​യൊ​രു നാ​ട്ടു​ന​ട​പ്പ് ആ​ചാ​ര​പ്ര​കാ​രം ന​ട​ന്നേ​ക്കും. 15 കൊ​ല്ലം മു​ട​ന്ത​ൻ​ന്യാ​യം എ​ഴു​ന്ന​ള്ളി​ച്ച​വ​ർ ഉ​ട​നെ ക​ലു​ങ്കു​പ​ണി തു​ട​ങ്ങും. ബ​ഹ​ളം തീ​രു​ന്ന മു​റ​യ്ക്ക് ഉ​ത്ത​ര​വാ​ദി​ക​ളി​ല്ലാ​ത്ത ഒ​രു റി​പ്പോ​ർ​ട്ട് പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പ് ‘ബ​ഹു.’ മ​ന്ത്രി​ക്കു സ​മ​ർ​പ്പി​ക്കും. അ​പ​ക​ട​ക്കെ​ണി ഒ​ഴി​വാ​കു​ന്ന​തോ​ടെ ജ​ന​ങ്ങ​ളും അ​തു മ​റ​ക്കും. പ​രി​ക്കേ​റ്റ​വ​രു​ടെ​യും കൊ​ല്ല​പ്പെ​ട്ട ജെ​യി​സി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും ന​ഷ്‌​ട​ങ്ങ​ൾ സ്വ​കാ​ര്യ വി​ഷ​യ​ങ്ങ​ളാ​യി മാ​റും.

മൂ​ടി​യി​ല്ലാ​ത്ത ഓ​ട​ക​ൾ, നി​ർ​മാ​ണ​ബാ​ക്കി​ക​ൾ, മു​ന്ന​റി​യി​പ്പി​ല്ലാ​ത്ത അ​പ​ക​ട​ക്കെ​ണി​ക​ൾ, ത​ക​ർ​ന്ന മു​ന്ന​റി​യി​പ്പു ബോ​ർ​ഡു​ക​ൾ, വെ​ള്ള​ക്കെ​ട്ടു​ക​ൾ, പു​തി​യ റോ​ഡി​ലെ അ​പ്ര​തീ​ക്ഷി​ത കു​ഴി​ക​ൾ, പു​ത്ത​ൻ റോ​ഡി​ലെ ജ​ല അ​ഥോ​റി​റ്റി​യു​ടെ വെ​ട്ടി​പ്പൊ​ളി​ക്ക​ലു​ക​ൾ, ത​ക​ർ​ന്ന റി​ഫ്ല​ക്ട​റു​ക​ൾ, റോ​ഡ് സു​ര​ക്ഷാ ക​ണ്ണാ​ടി​ക​ൾ (Convex Mirrors)... നൂ​റു​ക​ണ​ക്കി​ന് അ​പ​ക​ട​ക്കെ​ണി​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് ഉ​ട​നീ​ള​മു​ള്ള​ത്. ഈ ​ചെ​റി​യ കാ​ര്യ​ങ്ങ​ളെ​ങ്കി​ലും ചെ​യ്തി​ല്ലെ​ങ്കി​ൽ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഈ ​മാ​സ​ത്തെ ശ​ന്പ​ളം കൊ​ടു​ക്കി​ല്ലെ​ന്നു പ​റ​യാ​നു​ള്ള ആ​ർ​ജ​വം സ​ർ​ക്കാ​രി​നു​ണ്ടാ​യാ​ൽ പ​രി​ഹ​രി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ മ​തി. പ​ക്ഷേ, ഇ​ച്ഛാ​ശ​ക്തി വേ​ണം.

District News

നാ​ട്ടു​കാ​രു​ടെ കു​ടി​വെ​ള്ളം മു​ട്ടി​ച്ച് വാ​ട്ട​ർ അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ

കോ​രു​ത്തോ​ട്: കോ​രു​ത്തോ​ട് പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡ് കോ​സ​ടി 116 ഭാ​ഗ​ത്തെ ജ​ന​ങ്ങ​ളു​ടെ കു​ടി​വെ​ള്ളം മു​ട്ടി​ച്ച് വാ​ട്ട​ർ അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ. പൊ​തു​കി​ണ​റു​ക​ളോ കു​ഴ​ൽ​കി​ണ​റു​ക​ളോ ഒ​ന്നു​മി​ല്ലാ​ത്ത ഈ ​മേ​ഖ​ല​യി​ലെ നൂ​റോ​ളം കു​ടും​ബ​ങ്ങ​ളു​ടെ ഏ​ക ആ​ശ്ര​യ​മാ​ണ് വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ ടാ​ങ്കി​ൽ​നി​ന്നും ഹോ​സി​ട്ടെ​ടു​ക്കു​ന്ന കു​ടി​വെ​ള്ളം.

ക​ഴി​ഞ്ഞ​ദി​വ​സം വാ​ട്ട​ർ അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി നാ​ട്ടു​കാ​ർ വെ​ള്ള​മെ​ടു​ക്കു​ന്ന ഹോ​സു​ക​ൾ വെ​ട്ടി​മു​റി​ച്ച് ന​ശി​പ്പി​ച്ച​തോ​ടൊ​പ്പം കു​റ​ച്ചു​ഭാ​ഗം എ​ടു​ത്തു​കൊ​ണ്ടു പോ​കു​ക​യും ചെ​യ്ത​താ​യി നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ടു​ന്നു. ത​ങ്ങ​ളു​ടെ കു​ടി​വെ​ള്ളം നി​ല​ച്ച​തോ​ടെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്.

കോ​രു​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​യ​ർ​ന്ന പ്ര​ദേ​ശ​മാ​യ 116 മേ​ഖ​ല​യി​ലേ​ക്ക് 40 വ​ർ​ഷം മു​മ്പാ​ണ് വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ കു​ടി​വെ​ള്ള പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്തെ ഒ​ട്ടു​മി​ക്ക വീ​ടു​ക​ളി​ലേ​ക്കും പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കു​ക​യും കൂ​ടാ​തെ പൊ​തു​ടാ​പ്പു​ക​ൾ സ്ഥാ​പി​ച്ചും കു​ടി​വെ​ള്ള വി​ത​ര​ണം സു​ഗ​മ​മാ​യി ന​ട​ത്തി​പ്പോ​ന്നു.

എ​ന്നാ​ൽ, എ​ട്ടു വ​ർ​ഷം മു​മ്പ് കോ​സ​ടി-​കൊ​ട്ടാ​രം​ക​ട റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പു​ക​ൾ ന​ശി​പ്പി​ക്ക​പ്പെ​ട്ടു. ഇ​തോ​ടെ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ കു​ടി​വെ​ള്ള വി​ത​ര​ണം നി​ല​ച്ചു. മ​റ്റു മാ​ർ​ഗ​ങ്ങ​ൾ ഒ​ന്നു​മി​ല്ലാ​താ​യ​തോ​ടെ ടാ​ങ്കി​ൽ​നി​ന്ന് ജ​ന​ങ്ങ​ൾ വെ​ള്ളം കോ​രി​യെ​ടു​ക്കാ​ൻ തു​ട​ങ്ങി.

ഇ​തി​നെ​തി​രേ പ​രാ​തി വ​ന്ന​തോ​ടെ മു​ണ്ട​ക്ക​യം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ച​ർ​ച്ച ന​ട​ത്തു​ക​യും ടാ​ങ്കി​ലെ ജ​ലം മ​ലി​ന​മാ​കാ​തി​രി​ക്കാ​ൻ വെ​ള്ളം കോ​രി​യെ​ടു​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഹോ​സി​ട്ട് ജ​ലം എ​ടു​ക്കാ​നും അ​ധി​കാ​രി​ക​ൾ നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു​വെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു. അ​ന്നു​മു​ത​ൽ ഈ ​പ്ര​ദേ​ശ​ത്തെ നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ ടാ​ങ്കി​ൽ​നി​ന്നു ഹോ​സി​ട്ടാ​ണ് ജ​ലം ശേ​ഖ​രി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ, ക​ഴി​ഞ്ഞ ദി​വ​സം യാ​തൊ​രു മു​ന്ന​റി​യി​പ്പു​മി​ല്ലാ​തെ വാ​ട്ട​ർ അ​ഥോ​റി​റ്റി ജീ​വ​ന​ക്കാ​രെ​ത്തി നാ​ട്ടു​കാ​രു​ടെ ഹോ​സു​ക​ൾ വെ​ട്ടി​മു​റി​ച്ച് ന​ശി​പ്പി​ക്കു​ക​യും കു​റ​ച്ചു​ഭാ​ഗം എ​ടു​ത്തു​കൊ​ണ്ടു പോ​കു​ക​യും ചെ​യ്തു. ടാ​ങ്കി​ൽ​നി​ന്ന് അ​ന​ധി​കൃ​ത​മാ​യി വെ​ള്ള​മെ​ടു​ത്തു​വെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ന​ട​പ​ടി. ഇ​തോ​ടെ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ കു​ടി​വെ​ള്ളം ഇ​ല്ലാ​താ​യി. ഇ​പ്പോ​ൾ നാ​ല് കി​ലോ​മീ​റ്റ​ർ അ​ലെ​യു​ള്ള അ​ഴു​ത​യാ​റ്റി​ൽ​നി​ന്നോ അ​ല്ലെ​ങ്കി​ൽ വെ​ള്ളം വി​ല കൊ​ടു​ത്ത് വാ​ങ്ങി​ക്കു​ക​യോ ചെ​യ്യേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് നാ​ട്ടു​കാ​ർ.

ഹോസിട്ടത് അ​ന​ധി​കൃ​ത​മെ​ന്ന് വാ​ട്ട​ർ അ​ഥോ​റി​ട്ടി

ജ​ല​മോ​ഷ​ണം ത​ട​യാ​നാ​യി രൂ​പീ​ക​രി​ച്ച സ്‌​ക്വാ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​വി​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തെ​ന്നും ടാ​ങ്കി​ൽ​നി​ന്ന് ജ​ന​ങ്ങ​ൾ ഹോ​സി​ട്ട് ജ​ലം എ​ടു​ത്തി​രു​ന്ന​ത് അ​ന​ധി​കൃ​ത​മാ​യി​ട്ടാ​യി​രു​ന്നെ​ന്നും ഇ​ങ്ങ​നെ വെ​ള്ള​മെ​ടു​ക്കാ​ൻ നി​യ​മ​മി​ല്ലെ​ന്നും പി​ഴ​യ​ട​ച്ചാ​ൽ പി​ടി​ച്ചെ​ടു​ത്ത സാ​ധ​ന​ങ്ങ​ൾ തി​രി​കെ ന​ൽ​കു​മെ​ന്നും വാട്ട​ർ അ​തോ​റി​റ്റി എ​ഇ പ​റ​ഞ്ഞു.

Kerala

ജല്‍ജീവന്‍ മിഷന്‍: വെട്ടിപ്പൊളിച്ച റോഡുകള്‍ അ​തി​വേ​ഗം ന​ന്നാ​ക്ക​ണം

കോ​​ഴി​​ക്കോ​​ട്: ജ​​ല്‍ജീ​​വ​​ന്‍ മി​​ഷ​​ന്‍ പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി പൈ​​പ്പ് ലൈ​​ന്‍ സ്ഥാ​​പി​​ക്കു​​ന്ന​​തി​​നാ​​യി വെ​​ട്ടി​​പ്പൊ​​ളി​​ച്ച റോ​​ഡു​​ക​​ളു​​ടെ പു​​ന​​രു​​ദ്ധാ​​ര​​ണ പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ള്‍ യു​​ദ്ധ​​കാ​​ലാ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ പൂ​​ര്‍ത്തി​​യാ​​ക്കാ​​ന്‍ ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ വ​​കു​​പ്പ് നി​​ര്‍ദേ​​ശം ന​​ല്‍കി.

റോ​​ഡു​​ക​​ളു​​ടെ അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ള്‍ക്കാ​​യി ത​​ദ്ദേ​​ശ സ്ഥാ​​പ​​ന​​ങ്ങ​​ള്‍ ത​​ങ്ങ​​ളു​​ടെ വി​​ക​​സ​​ന ഗ്രാ​​ന്‍റ്, മെ​​യി​​ന്‍റ​​ന​​ന്‍സ് ഗ്രാ​​ന്‍റ് അ​​ല്ലെ​​ങ്കി​​ല്‍ കേ​​ന്ദ്ര ധ​​ന​​കാ​​ര്യ ക​​മ്മീ​​ഷ​​ന്‍ ഗ്രാ​​ന്‍റ് എ​​ന്നി​​വ മു​​ന്‍കൂ​​റാ​​യി ഉ​​പ​​യോ​​ഗി​​ക്ക​​ണ​​മെ​​ന്നാ​​ണു നി​​ര്‍ദേ​​ശം.

റോ​​ഡ് പു​​ന​​രു​​ദ്ധാ​​ര​​ണ​​ത്തി​​നാ​​യി ചെ​​ല​​വാ​​ക്കു​​ന്ന തു​​ക മൂ​​ന്നു മാ​​സ​​ത്തി​​ന​​കം ജ​​ല്‍ ജീ​​വ​​ന്‍ മി​​ഷ​​ന്‍ പ​​ദ്ധ​​തി​​യി​​ല്‍നി​​ന്ന് പ​​ഞ്ചാ​​യ​​ത്തു​​ക​​ള്‍ക്കു തി​​രി​​കെ അ​​നു​​വ​​ദി​​ക്കും. വാ​​ട്ട​​ര്‍ അ​​ഥോ​​റി​​റ്റി മു​​ഖേ​​ന സം​​സ്ഥാ​​ന​​ത​​ല നോ​​ഡ​​ല്‍ ഏ​​ജ​​ന്‍സി വ​​ഴി​​യാ​​ണു തു​​ക കൈ​​മാ​​റു​​ക. റോ​​ഡ് ന​​ന്നാ​​ക്കേ​​ണ്ട​​ത് ജ​​ല അ​​ഥോ​​റി​​റ്റി​​യാ​​ണെ​​ന്നു പ​​റ​​ഞ്ഞ് പൊ​​തു​​മ​​രാ​​മ​​ത്ത് വ​​കു​​പ്പും ത​​ദ്ദേ​​ശ​​സ്ഥാ​​പ​​ന​​ങ്ങ​​ളും ഒ​​ഴി​​ഞ്ഞു​​മാ​​റു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് ഈ ​​വി​​ഷ​​യ​​ത്തി​​ല്‍ വ്യ​​ക്ത​​ത വ​​രു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.

നി​​ല​​വി​​ല്‍ പൈ​​പ്പി​​ട​​ല്‍ പൂ​​ര്‍ത്തി​​യാ​​കു​​ക​​യോ പു​​രോ​​ഗ​​മി​​ക്കു​​ക​​യോ ചെ​​യ്യു​​ന്ന റോ​​ഡു​​ക​​ള്‍ സം​​സ്ഥാ​​ന​​ത​​ല നോ​​ഡ​​ല്‍ ഏ​​ജ​​ന്‍സി മു​​ഖേ​​ന അ​​ന്തി​​മ വെ​​ണ്ട​​റാ​​യി മാ​​പ്പ് ചെ​​യ്യ​​ണ​​മെ​​ന്നും നി​​ര്‍ദേ​​ശ​​മു​​ണ്ട്. പൊ​​തു​​ജ​​ന​​ങ്ങ​​ളു​​ടെ യാ​​ത്രാ​​ക്ലേ​​ശം പ​​രി​​ഗ​​ണി​​ച്ച് റോ​​ഡു​​ക​​ള്‍ പൂ​​ര്‍വ​​സ്ഥി​​തി​​യി​​ലാ​​ക്കു​​ന്ന പ്ര​​ക്രി​​യ വൈ​​ക​​രു​​തെ​​ന്നും ത​​ദേ​​ശ​​സ്വ​​യം​​ഭ​​ര​​ണ വ​​കു​​പ്പ് പ്രി​​ന്‍സി​​പ്പ​​ല്‍ സെ​​ക്ര​​ട്ട​​റി ത​​ദ്ദേ​​ശ സ്ഥാ​​പ​​ന​​ങ്ങ​​ള്‍ക്കു പ്ര​​ത്യേ​​ക നി​​ര്‍ദേ​​ശം ന​​ല്‍കി​​യി​​ട്ടു​​ണ്ട്.

പൈ​​പ്പ്‌​​ലൈ​​ന്‍ സ്ഥാ​​പി​​ക്കു​​ന്ന​​തി​​നാ​​യി കേ​​ര​​ള​​ത്തി​​ല്‍ വെ​​ട്ടി​​പ്പൊ​​ളി​​ച്ച ഗ്രാ​​മീ​​ണ റോ​​ഡു​​ക​​ള്‍ അ​​റ്റ​​കു​​റ്റ​​പ്പ​​ണി ന​​ട​​ത്തി പൂ​​ര്‍വ​​സ്ഥി​​തി​​യി​​ലാ​​ക്കാ​​ന്‍ ന​​ട​​പ​​ടി വൈ​​കു​​ന്ന​​തി​​ല്‍ വ്യാ​​പ​​ക പ്ര​​തി​​ഷേ​​ധ​​മു​​യ​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണു ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ വ​​കു​​പ്പി​​ന്‍റെ ഇ​​ട​​പെ​​ട​​ല്‍. ക​​രാ​​റു​​കാ​​ര്‍ക്കു​​ള്ള കു​​ടി​​ശി​​ക​​യും ജ​​ല അ​​ഥോ​​റി​​റ്റി​​യും ത​​ദ്ദേ​​ശ​​സ്ഥാ​​പ​​ന​​ങ്ങ​​ളും ത​​മ്മി​​ലു​​ള്ള ഉ​​ത്ത​​ര​​വാ​​ദിത്വ ത​​ര്‍ക്ക​​വു​​മാ​​ണു റോ​​ഡു​​ക​​ള്‍ ന​​ന്നാ​​ക്കാ​​ത്ത​​തി​​നു പ്ര​​ധാ​​ന കാ​​ര​​ണം.

പ​​ല ജി​​ല്ല​​ക​​ളി​​ലും കു​​ഴി​​ക​​ള്‍ അ​​പ​​ക​​ട​​കാ​​രി​​ക​​ളാ​​യി മാ​​റി​​യി​​ട്ടു​​ണ്ട്. ജ​​ല​​ജീ​​വ​​ന്‍ പ​​ദ്ധ​​തി​​യി​​ല്‍ റോ​​ഡ് പു​​ന​​രു​​ദ്ധാ​​ര​​ണം ക​​രാ​​റു​​കാ​​രു​​ടെ ഉ​​ത്ത​​ര​​വാ​​​​ദിത്വ​​മാ​​ണെ​​ങ്കി​​ലും കോ​​ടി​​ക​​ളു​​ടെ കു​​ടി​​ശി​​ക കാ​​ര​​ണം അ​​റ്റ​​കു​​റ്റ​​പ്പ​​ണി മു​​ട​​ങ്ങു​​ക​​യാ​​ണ്.

റോ​​ഡ് ന​​ന്നാ​​ക്കു​​ന്ന​​തി​​ല്‍ ജ​​ല അ​​ഥോ​​റി​​റ്റി​​യും പൊ​​തു​​മ​​രാ​​മ​​ത്ത് വ​​കു​​പ്പും ത​​ദ്ദേ​​ശ​​സ്ഥാ​​പ​​ന​​ങ്ങ​​ളും പ​​ര​​സ്പ​​രം പഴിചാരി ഒ​​ഴി​​ഞ്ഞു​​മാ​​റു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് പ​​ണം ത​​ദ്ദേ​​ശ സ്ഥാ​​പ​​ന​​ങ്ങ​​ള്‍ ന​​ല്‍ക​​ണ​​മെ​​ന്നും പി​​ന്നീ​​ട് ഈ ​​തു​​ക വാ​​ട്ട​​ര്‍അ​​ഥോ​​റി​​റ്റി ന​​ല്‍കു​​മെ​​ന്നും ത​​ദ്ദേ​​ശ​​സ്വ​​യം​​ഭ​​ര​​ണ വ​​കു​​പ്പു​​ത​​ന്നെ അ​​റി​​യി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

District News

പൈപ്പിലെ വെള്ളത്തിനു നാറ്റം; കാലിക്കുടങ്ങളുമായി നാട്ടുകാരുടെ കലിപ്പ്; പൈപ്പ് മാറ്റാമെന്ന് അഥോറിറ്റി

കൊച്ചി: ചെല്ലാനത്തെ കുടിവെള്ള പ്രശ്‌നത്തിനെതിരെയുള്ള സമരം താത്കാലികമായി അവസാനിപ്പിച്ച് നാട്ടുകാര്‍. വാട്ടര്‍ അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ മായയുമായി നടത്തിയ ചര്‍ച്ചയില്‍ അടുത്ത ദിവസം പൊട്ടിയ പൈപ്പുകള്‍ മാറ്റി പമ്പിംഗ് നടത്താമെന്നു തീരുമാനമായതോടെയാണ് താത്കാലികമായി സമരം നിര്‍ത്തിവച്ചത്.

ചെല്ലാനം പഞ്ചായത്ത് പ്രസിഡന്‍റ് ജെസി അഗസ്റ്റിന്‍, ചെല്ലാനം സെന്‍റ് ജോര്‍ജ് പള്ളി വികാരി ഫാ. സാംസണ്‍ ആഞ്ഞിലിപറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ഫലം കണ്ടത്. അതേസമയം, കുടിവെള്ള പ്രശ്‌നത്തിനു ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ ചെല്ലാനത്തു നാട്ടുകാര്‍ തീരദേശപാത ഉപരോധിച്ചിരുന്നു. ഒരു മാസത്തിലേറെയായി പ്രദേശത്തു കുടിവെള്ളം ലഭിക്കുന്നില്ല.

നിരവധി തവണ ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിട്ടും നടപടി ഉണ്ടാകാത്തതിനാലാണ് ചെല്ലാനം പഞ്ചായത്തിലെ 15-ാം വാര്‍ഡിലെ നിവാസികള്‍ പ്രതിഷേധിച്ചത്. വാര്‍ഡ് മെംബര്‍ ടോണി തയ്യിലിന്റെ നേതൃത്വത്തില്‍ തീരദേശ ഹൈവേയിലെ മാളികപറമ്പ് കവലയിലെ റോഡ് ഉപരോധിക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ജനപ്രതിനിധികള്‍ സമരത്തിന് ഐക്യദാര്‍ഢ്യവുമായി എത്തി.

വീട്ടമ്മമാര്‍ കാലിക്കുടങ്ങളുമായി റോഡില്‍ എത്തിയതോടെ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. കണ്ണമ്മാലി സിഐയുടെ നേതൃത്വത്തില്‍ എത്തിയ പോലീസ് സംഘം സമരക്കാരെ മാറ്റാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. രൂക്ഷ ഗന്ധമുള്ള മലിനജലമാണ് പൈപ്പുകളില്‍ ഇപ്പോള്‍ എത്തുന്നതെന്നും എത്ര പരാതിപ്പെട്ടിട്ടും അനങ്ങാപ്പാറയായി ഇരിക്കുന്ന സംവിധാനങ്ങളെ അനക്കാനുള്ള സമരമാണിതെന്നും ഫാ. സാംസണ്‍ ആഞ്ഞിലിപറമ്പില്‍ പറഞ്ഞു.

District News

വാ​ട്ട​ർ അ​ഥോ​റി​ട്ടി നെ​ടു​മ​ങ്ങാ​ട് ഓ​വ​ർ​സി​യ​ർ ഓ​ഫീ​സ് പ​രി​ധി​യി​ൽ വെള്ളം മു​ട​ക്കം പ​തി​വ്

നെ​ടു​മ​ങ്ങാ​ട്: വാ​ട്ട​ർ അ​ഥോ​റി​ട്ടി നെ​ടു​മ​ങ്ങാ​ട് ഓ​വ​ർ​സി​യ​ർ ഓ​ഫീ​സ് പ​രി​ധി​യി​ൽ കു​ടി​വെ​ള്ള മു​ട​ക്കം പ​തി​വാ​കു​ന്നു. ഐ​എ​സ് ആ​ർ​ഒ ലൈ​നി​നു കീ​ഴി​ൽ വ​രു​ന്ന നൂ​റു​ക​ണ​ക്കി​ന് ഉ​പ​ഭോ​ക്താ​ക്ക​ളാ​ണ് ശു​ദ്ധ​ജ​ലം കി​ട്ടാ​തെ ദി​വ​സ​ങ്ങ​ളാ​യി വ​ല​യു​ന്ന​ത്.

ക​ല്ലിം​ഗ​ൽ, വാ​ണ്ട, പ​ന​ച്ച​മൂ​ട്, മു​ഖ​വൂ​ർ, ക​രു​പ്പൂ​ര് ഭാ​ഗ​ങ്ങ​ളി​ൽ പൈ​പ്പ് വെ​ള്ളം മു​ട​ങ്ങി​യി​ട്ട് നാ​ലു ദി​വ​സ​മാ​യെ​ന്നു നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ടു​ന്നു. ആ​ഴ്ച​യി​ൽ മൂ​ന്നു ദി​വ​സം ഈ ​ലൈ​നി​ൽ വെ​ള്ളം ല​ഭി​ക്കു​മെ​ന്നാ​ണ് അ​റി​യി​ച്ചി​ട്ടു​ള്ള​തെ​ങ്കി​ലും ഷെ​ഡ്യൂ​ൾ അ​നു​സ​രി​ച്ച​ല്ല വെ​ള്ളം ന​ൽ​കു​ന്ന​തെ​ന്നാ​ണ് പ​രാ​തി.

ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ എ​ണ്ണം ഏ​റി​യ​തോ​ടെ വ​ട്ട​പ്പാ​റ, പു​ലി​പ്പാ​റ, ഐ​എ​സ്ആ​ർ​ഒ എ​ന്നി​ങ്ങ​നെ ലൈ​നു​ക​ൾ നി​ശ്ച​യി​ക്കു​ക​യും നി​യ​ന്ത്രി​ത ദി​വ​സ​ങ്ങ​ളി​ൽ മാ​ത്രം വെ​ള്ളം ന​ൽ​കു​ക​യു​മാ​ണ് അ​ധി​കൃ​ത​ർ ചെ​യ്തി​രു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ കൃ​ത്യ​ത പാ​ലി​ക്കാ​ത്ത​തി​നാ​ൽ വെ​ള്ളം ഏ​തു​ദി​വ​സം കി​ട്ടു​മെ​ന്ന​റി​യാ​തെ വി​ഷ​മ​ത്തി​ലാ​ണു നാ​ട്ടു​കാ​ർ.

മ​തി​യാ​യ വെ​ള്ളം സം​ഭ​രി​ച്ചു മു​ൻ​ക​രു​ത​ൽ എ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്നും ഉ​പ​ഭോ​ക്താ​ക്ക​ൾ പ​രാ​തി​പ്പെ​ടു​ന്നു. പ​രാ​തി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും പ​രി​ഹ​രി​ക്കു​മെ​ന്നും ജ​ലഅ​ഥോ​റി​ട്ടി ഓ​ഫീ​സ് വൃ​ത്ത​ങ്ങ​ൾ പ്ര​തി​ക​രി​ച്ചു.

Kerala

കോ​ഴി​ക്കോ​ട് കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി: വീ​ടു​ക​ളി​ലും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി

കോ​ഴി​ക്കോ​ട്: മ​ലാ​പ്പ​റ​മ്പി​ൽ ജ​ല അ​തോ​റി​റ്റി​യു​ടെ കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി. സ​മീ​പ​ത്തെ വീ​ടു​ക​ളി​ലും, വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി​യ​ത്.

പൈ​പ്പ് പൊ​ട്ടി​യ​തോ​ടെ റോ​ഡി​ൽ വ​ലി​യ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടു​ക​യും റോ​ഡി​ൽ പ​ല​യി​ട​ത്ത് മ​ണ്ണ് അ​ടി​ഞ്ഞു​കൂ​ടു​ക​യും ചെ​യ്തു. റോ​ഡി​ൽ ഗ​ർ‌​ത്തം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ഈ ​വ​ഴി​യു​ള്ള ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

പൈ​പ്പ് പൊ​ട്ടു​ന്ന​ത് സ്ഥി​ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്നും വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് ഉ​ണ്ടാ​കു​ന്ന​തെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. നി​ല​വി​ൽ പ​മ്പിം​ഗ് നി​ർ​ത്തി​വ​ച്ചി​ട്ടു​ണ്ട്. ജ​ല​വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നാ​ണ് ജ​ല അ​തോ​റി​റ്റി അ​റി​യി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ​ദി​വ​സ​വും ഇ​തേ സ്ഥ​ല​ത്ത് കു‍​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി​യി​രു​ന്നു. പി​ന്നാ​ലെ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രു​ന്നു.

Kerala

എ​റ​ണാ​കു​ള​ത്ത് കു​ടി​വെ​ള്ള ടാ​ങ്ക് ത​ക​ർ​ന്നു; വീ​ടു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ വെ​ള്ളം ക​യ​റി

കൊ​ച്ചി: എ​റ​ണാ​കു​ളം ത​മ്മ​ന​ത്ത് കു​ടി​വെ​ള്ള ടാ​ങ്ക് ത​ക​ർ​ന്നു. ജ​ല അ​തോ​റി​റ്റി​യു​ടെ ഫീ​ഡ​ർ ടാ​ങ്കി​ന്‍റെ ഭി​ത്തി​യാ​ണ് ത​ക​ർ​ന്ന​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ടാ​ങ്ക് ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് മേ​ഖ​ല​യാ​കെ വെ​ള്ള​ക്കെ​ട്ടി​ലാ​യി. വീ​ടു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്.

ഒ​രു കോ​ടി 38 ല​ക്ഷം ലി​റ്റ​ർ ശേ​ഷി​യു​ള്ള ടാ​ങ്ക് ആ​ണ് ത​ക​ർ​ന്ന​ത്. മ​ഴ പെ​യ്ത് വെ​ള്ളം ക​യ​റി എ​ന്നാ​ണ് ആ​ദ്യം പ്ര​ദേ​ശ വാ​സി​ക​ൾ പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍ പി​ന്നീ​ടാ​ണ് ടാ​ങ്ക് ത​ക​ര്‍​ന്ന​താ​ണ് എ​ന്ന മ​ന​സി​ലാ​യ​ത്.

വെ​ള്ളം ക​യ​റി​യ​തോ​ടെ പ്ര​ദേ​ശ​ത്തെ ചെ​റി​യ റോ​ഡു​ക​ളി​ലു​ൾ​പ്പെ​ടെ വെ​ള്ളം ക​യ​റി​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ബു​ദ്ധി​മു​ട്ടി​യാ​യി​ട്ടു​ണ്ട്. ഉ​മ തോ​മ​സ് എം​എ​ൽ​എ സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.

District News

വാ​ട്ട​ര്‍ അ​ഥോ​റി​റ്റി ക​ടു​ത്തു​രു​ത്തി ഡി​വി​ഷ​ന്‍ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു

ക​ടു​ത്തു​രു​ത്തി; നി​ല​യ്ക്ക​ലി​ല്‍ 20 ല​ക്ഷം ലി​റ്റ​ര്‍ സം​ഭ​ര​ണ​ശേ​ഷി​യു​ള​ള മൂ​ന്ന് കു​ടി​വെ​ള​ള ടാ​ങ്ക് സ്ഥാ​പി​ച്ച​താ​യി ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍. ഇ​തി​ലൂ​ടെ ശ​ബ​രി​മ​ല​യി​ലെ കു​ടി​വെ​ള​ള പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​ര​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ ക​ടു​ത്തു​രു​ത്തി ഡി​വി​ഷ​ന്‍ ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് പ്രസം ഗിക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

കേ​ര​ളം വ​ള​രെ കാ​ല​മാ​യി ഗൗ​ര​വ​മാ​യി ച​ര്‍​ച്ച ചെ​യ്യു​ന്ന വി​ഷ​യ​മാ​ണ് ജ​ല​ല​ഭ്യ​ത​യെ​ന്നും എ​ന്നാ​ല്‍ ഭൂ​ഗ​ര്‍​ഭ​ജ​ലം കു​റ​യു​ന്ന​തും ക​ട​ലി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​തും ജ​ലാ​ശ​യ​ങ്ങ​ളി​ലെ വെ​ള്ളം മ​ലി​ന​പ്പെ​ടു​ന്ന​തും കോ​ളി​ഫോം ബാ​ക്ടീ​രി​യ​യു​ടെ സാ​ന്നി​ധ്യം വ​ര്‍​ധി​ക്കു​ന്ന​തും ശു​ദ്ധ​ജ​ല ദൗ​ര്‍​ല​ഭ്യ​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​താ​യി മ​ന്ത്രി പ​റ​ഞ്ഞു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ശു​ദ്ധീ​ക​രി​ച്ച ജ​ലം ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് എ​ത്തി​ക്കാ​നു​ള്ള ദൗ​ത്യ​മാ​ണ് ജ​ല​ജീ​വ​ന്‍ പ​ദ്ധ​തി​യി​ലൂ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കാ​ല​ങ്ങ​ളാ​യി വാ​ട​കക്കെട്ടിടത്തില്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​ന്നി​രു​ന്ന ജ​ല​അ​ഥോ​റി​റ്റി ഓ​ഫീ​സു​ക​ളാ​ണ് ഇ​തോ​ടെ ഒ​രു കു​ട​ക്കീ​ഴി​ലാ​യി​രി​ക്കു​ന്ന​ത്. മോ​ന്‍​സ് ജോ​സ​ഫ് എം.​എ​ല്‍.​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്ന് 50 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് കെ​ട്ടി​ടം നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്.

യോ​ഗ​ത്തി​ല്‍ മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​രാ​യ ജോ​ണ്‍​സ​ണ്‍ കൊ​ട്ടു​കാ​പ്പ​ള​ളി, രാ​ജു ജോ​ണ്‍ ചി​റ്റേ​ത്ത്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​രാ​യ എ​ന്‍.​ബി. സ്മി​ത, ടി.​കെ. വാ​സു​ദേ​വ​ന്‍ നാ​യ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് പു​ത്ത​ന്‍​കാ​ലാ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

പാ​​യി​​പ്പാ​​ട്ട് പൈ​​പ്പ് സ്ഥാ​​പി​​ക്കാ​​ന്‍ കു​​ഴി​​ച്ച റോ​​ഡു​​ക​​ള്‍ അ​​പ​​ക​​ട​​ക്കെ​​ണി; പ്ര​​തി​​ഷേ​​ധ​​വു​​മാ​​യി നാ​​ട്ടു​​കാ​​ര്‍

പാ​​യി​​പ്പാ​​ട്: ജ​​ല്‍ ജീ​വ​ൻ ​മി​​ഷ​​ന്‍ പ​​ദ്ധ​​തി​​ക്കാ​​യി പൈ​​പ്പ് സ്ഥാ​​പി​​ക്കാ​​ന്‍ കു​​ഴി​​ച്ച റോ​​ഡു​​ക​​ള്‍ പൂ​​ര്‍​വ​​സ്ഥി​​തി​​യി​​ല്‍ എ​​ത്തി​​ച്ചി​​ല്ല. റോ​​ഡു​​ക​​ളി​​ലെ യാ​​ത്രാ ദു​​രി​​ത​​ത്തി​​ലാ​​യ പാ​​യി​​പ്പാ​​ട് എ​​ട്ടാം​​വാ​​ര്‍​ഡ് നി​​വാ​​സി​​ക​​ള്‍ പ്ര​​തി​​ഷേ​​ധ​​വു​​മാ​​യി പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് കെ.​​ഡി.​ മോ​​ഹ​​ന​​നെ നേ​​രി​​ല്‍​ക്ക​​ണ്ട് പ്ര​​തി​​ഷേ​​ധം അ​​റി​​യി​​ച്ചു.

തു​​ട​​ര്‍​ന്നു ന​​ട​​ന്ന ച​​ര്‍​ച്ച​​യി​​ല്‍ ജൂ​​ലൈ 14ന് ​​മു​​മ്പ് റോ​​ഡി​​ലെ കു​​ഴി​​ക​​ള്‍ അ​​ട​​ച്ച് സ​​ഞ്ചാ​​ര​​യോ​​ഗ്യ​​മാ​​ക്കാ​​മെ​​ന്ന പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റി​ന്‍റെ ഉ​​റ​​പ്പി​​ന്മേ​​ല്‍ പ്ര​​തി​​ഷേ​​ധം അ​​വ​​സാ​​നി​​പ്പി​​ച്ചു. അ​​ബ്ദു​​ല്‍ ക​​ലാം, നാ​​സ​​ര്‍ കു​​ള​​ത്തി​​ങ്ക​​ല്‍, അ​​നീ​​ഷ് ത​​ന്‍​സി​​ല്‍, മാ​​യ, ശോ​​ഭ​​ന, സെ​​ലീ​​ന, അ​​നീ​​ഷ് തു​​ട​​ങ്ങി​​യ​​വ​​ര്‍ നേ​​തൃ​​ത്വം ന​​ല്‍​കി.

Latest News

Corehub Up